Monday, 26 September 2016

പൊൻപുലരിയിലെ അശ്രുബിന്ധു

ഉദിച്ചുയരുന്ന സൂര്യനു മുന്നിൽ ഇമവെട്ടാത്ത മിഴികൾ പതിയെ ചലിക്കുമ്പോൾ നാം കാണുന്ന കാഴ്ച്ചകൾ എത്ര സുന്ദരം. ഓരോ ദിനവും നമുക്ക്‌ മാത്രം സന്തോഷം പകരാൻ മനുഷ്യമനസ്സ്‌ എന്നും വെമ്പൽ കൊളളുന്നു. നാളെയുടെ നന്മയെ തിരിച്ചറിയാൻ നാളെയുടെ നന്മക്കായി പ്രവർത്തിക്കാൻ ഇന്നിന്റെ സ്വാർത്ഥ മനസ്സുകൾക്ക്‌ ആകുന്നുണ്ടോ.
ചിരിക്കുന്ന മുഖത്തിന്റെ വശ്യത അകം മനസ്സിൽ കുളിരു നിറയ്ക്കുന്നു.
പൊൻപുലരിയിൽ നേർത്ത മഞ്ഞ്‌ തുളളികൾ പൂവിതളിൽ കാണുമ്പോൾ ആ ഭംഗി ലോകത്തെ മേറ്റ്ന്തിനേക്കാളും പ്രിയമേറിയതാകുന്നു. എന്നാൽ അൽപ്പായുസ്സ്‌ മാത്രമുളളതിനെ നാം കൂടുതൽ ഇഷ്ടപ്പെടുന്നു. എന്നും ആ പുലരിയുടെ സുഗന്ധം നമ്മെ കുളിരണൊയിക്കുമ്പൾ നമുകെത്ര ആനന്ദകരമാകും ജീവിതം.
പുലർക്കാല ചിന്തകളിൽ നമുക്ക്‌ നല്ലതിനു വേണ്ടി മാത്രം ഓരൊ ദിനവും കനിഞ്ഞു നൽകട്ടെ എന്ന് പ്രാർത്ഥിക്കാം .
സ്വയം നന്നാവുന്നതിലുപരി വേറെ എന്തുണ്ട്‌ ലോകനന്മക്ക്‌ വേണ്ടി ചെയ്യാൻ